ഗുരുവായൂർ: ക്ഷേത്രത്തിനുമുന്നിലെ 116 വർഷംമുൻപ് സ്ഥാപിച്ച വലിയ ദീപസ്തംഭം അറ്റകുറ്റപ്പണിക്കുശേഷം നവീകരിച്ചതിന്റെ സമർപ്പണം തിങ്കളാഴ്ച നടക്കും. രാവിലെ ആറിന് ദേവസ്വംമന്ത്രി കെ. മുരളീധരൻ സമർപ്പണം നിർവഹിക്കും. 26.5 അടി ഉയരത്തിലുള്ള പുതിയ തേക്കിൻകഴ പിടിപ്പിച്ച് അതിനുമുകളിൽ ഉറപ്പിനായി പൈപ്പ് കെയിംസിംഗ് പിടിപ്പിച്ചാണു വെള്ളോടിൽ തീർത്ത 13 തട്ടുകൾ പോളിഷ് ചെയ്തുപിടിപ്പിച്ചത്.
അടിഭാഗത്ത് 2.5 അടിയിൽ പിച്ചള പൊതിഞ്ഞിട്ടുണ്ട്.1906 ൽ (1085 ചിങ്ങം ഒന്നിന്) എഐസിസി പ്രസിഡന്റായിരുന്ന ചേറ്റൂർ ശങ്കരൻനായരാണു ദീപസ് തംഭം വഴിപാടായി സമർപ്പിച്ചത്.